ഈ വാര്‍ത്തയോ ഇതുമായി ബന്ധപ്പെട്ട ഒന്നുമല്ല, സ്ഥലപ്പെരൊഴികെ, എന്റെ ഈ കുറിപ്പിന്നാധാരം. ഇരിഞ്ഞാലക്കുടയിലെ ഠാണാ അല്ലെങ്കില്‍ ഇരിഞ്ഞാലക്കുടക്കാരന്റെ (സാധാരണക്കാരന്റെ) ഠാണാവ്------------ഇത് മലയാള പദമാണോ?
ഞാന്‍ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയത് ഇപ്രകാരമാണ്.
മണ്‍മറഞ്ഞു പോയ ഏതോ ഒരു രാഷട്രഭാഷാസ്നേഹിയുടെ ഇടപെടലാണ് ഈ പേര് വന്നതിന്റെ പിന്നിലുള്ള കഥ. അതും വെറുമൊരു ഊഹം മാത്രം, കാരണം ആ മഹത് വ്യക്തിയുടെ പേരൊ മറ്റു വിവരങ്ങളോ ഒന്നും ലഭ്യമായിരുന്നില്ല. എന്തായാലും ഞാന്‍ അദ്ധേഹത്തിന്റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ പ്രണമിക്കുന്നു. മലയാളത്തിലായിരുന്നു ഈ സ്ഥലത്തിന്റെ പേരിട്ടിരുന്നത് എങ്കില്‍ തൃശ്ശിവപേരൂര്‍ പോലെ ട്രിചൂറും പിന്നീട് തൃശ്ശൂരും ഒക്കെ ആവുന്നത് കണ്ടു നിന്ന് കോള്‍മയിര്‍ കൊള്ളേണ്ടി വന്നേനെ. ജയില്‍ എന്നര്‍ത്ഥമുള്ള "താന" എന്ന ഹിന്ദി വാക്കില്‍ നിന്നാണത്രെ നമ്മുടെ "ഠാണാ" എന്ന സ്ഥലപ്പേര് ഉത്ഭവിച്ചത്. വളരെ യാദൃശ്ചികമായി തോന്നുന്നുണ്ടെങ്കിലും ഇവിടെയും ഒരു ജയില്‍ ഉണ്ട്. അതോ ജയില്‍ വന്നതിനു ശേഷം ഇപ്രകാരം പേരിട്ടതോ? ജയില്‍ ഉള്ള സ്ഥലം എന്ന കാരണം കൊണ്ടായിരിക്കണം ഈ സ്ഥലത്തിന് "ഠാണാ" എന്ന പേര് ലഭിച്ചത്. അപ്പോള്‍ മറ്റൊരു ചോദ്യം കൂടെ അവശേഷിക്കുന്നു ഈ പേര് വരുന്നതിനു മുന്‍പ് എന്തായിരുന്നു ഈ സ്ഥലത്തിന്റെ പേര്.
പ്രത്യേകിച്ച് മെച്ചമൊന്നുമില്ലെങ്കിലും വെറുതെ ഒരന്വേഷണം, ആവാം ആര്‍ക്കും.
No comments:
Post a Comment