Wednesday, October 26, 2011

എന്‍റെ പനോരമിക് ഫോട്ടോഗ്രാഫി ശ്രമങ്ങള്‍.

ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ്‌ സ്റ്റാന്റ്




ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ്‌ സ്റ്റാന്റ് ഏപ്രില്‍ 2011, മാസത്തില്‍ നടന്ന ഏതോ ഒരു ഹര്‍ത്താല്‍ ദിനത്തില്‍...

തൃശൂര്‍ക്ക് പോകുന്ന ബസിനെ നോക്കി "ശൂര് ശൂര്" എന്നും, കൊടകരക്ക് പോകുന്ന ബസിനെ നോക്കി "കൊടര കൊടര" എന്നും ആര്‍ക്കോ വേണ്ടി വിളിച്ചുപറയുന്ന, ഞങ്ങള്‍  വിളിച്ചു പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് കയറുവാന്‍ പറ്റുമായിരുന്നോ, കലപില ശബ്ദം ഇല്ലാത്ത ഒരു ദിവസം. ഇതിനെല്ലാം പുറമേ ജനങ്ങള്‍ കണ്ടു സന്തോഷിക്കട്ടെ എന്ന് മാത്രം കരുതിയാവണം ഒരു ദൂര ദര്‍ശനപ്പെട്ടിയും കേട്ടിത്തൂക്കിയിട്ടുണ്ട്. ഇരിഞാലക്കുടക്കാരാ ഏതു 
പുണ്യഫലമാണ് താങ്കള്‍ ഈ അനുഭവിക്കുന്നത്.


ഞാനൊരു ഹര്‍ത്താല്‍ അനുഭാവി അല്ലെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും കണ്ടാല്‍ എങ്ങനെ ഇങ്ങനെ പറയാതിരിക്കും.  


ഇപ്പൊ മൈക്കില്‍ കൂടെ അറിയിപ്പും ഉണ്ട്...എല്ലാം കൊണ്ടും  ഹര്‍ത്താല്‍ ഇല്ലാത്ത ദിവസങ്ങളില്‍  പ്രശാന്തസുന്ദരമായ അന്തരീക്ഷം തന്നെ...




മത്രാഹ് കോര്‍ണീഷില്‍ നിന്നുമുള്ള ദൃശ്യം, മസ്ക്കത്ത്‌.
മസ്ക്കത്തിലെ മത്രാഹ് കോര്‍ണീഷില്‍ നിന്നുമുള്ള ഒരു ദൃശ്യം...ശാന്തം സുന്ദരം ഇവിടം.


കടല്‍കാക്കകളുടെ സമ്മേളനം - സീബ് കടപ്പുറം, മസ്ക്കത്ത്‌.

No comments:

Post a Comment

8th Anniversary on Twitter