ഞാന്‍ കണ്ടു മുട്ടിയതില്‍ നല്ലൊരു വിഭാഗം കുടുംബങ്ങളും സംസാരിക്കുന്നത്, ഇതാണ്...എന്തെ!!! നമ്മുടെ കുട്ടികള്‍ ഇങ്ങനെ...
അയ്യോ ഇത് പഴയ കാലം ഒന്നും അല്ല ഇപ്പൊ അവര്‍ക്ക് എല്ലാം അറിയാം,
അപ്പൊ എല്ലാം അറിയുന്നത് കുഴപ്പമാണോ?
അതല്ലാന്നെ നമ്മുടെ ചെറുപ്പക്കലാത്ത് ഉണ്ടായിരുന്ന മാതിരിയാണോ ഇപ്പോള്‍. ഇപ്പൊ എന്താ തരം കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ടീ വി, ഐ പോഡ്, ഐ പാഡ്, ടാബ്ലെറ്റ് തുടങ്ങി എന്തെല്ലാം സാധനങ്ങളാ നമ്മുടെ കുട്ടികള്‍ക്കുള്ളത്.
ഇതൊക്കെ ഉണ്ടാവുന്നതാണോ കുഴപ്പം.
ഏയ് അല്ല,
പിന്നെ എന്താണെന്നു വച്ചാല്‍ പറഞ്ഞു തുലയ്ക്ക്...
അല്ല, അത് പിന്നെ അങ്ങിനെയേ വരൂ, നമ്മള്‍ നല്ല സാധനങ്ങള്‍ അല്ലെ അവര്‍ക്ക് വാങ്ങി കൊടുക്കുന്നത്. അപ്പൊ അതിന്‍റെ ഒരു ഇതും ഉണ്ടാവും.
അപ്പോള്‍ പണ്ട് ഉണ്ടായിരുന്നതെല്ലാം പൊട്ട സാധനങ്ങള്‍ ആയിരുന്നോ.
താങ്കള്‍ അല്ലെ പറഞ്ഞത്, എല്ലാം സര്‍വ്വത്ര മായമാണ് അത് കൊണ്ട് ഒരു സാധനവും പുറത്തു നിന്ന് വാങ്ങി കുട്ടികള്‍ക്ക് കൊടുക്കാറില്ലെന്ന്.
അതെ അത് പിന്നെ.
എന്ത് പിന്നെ ഹേ...
അല്ല ഞാന്‍ ശരിക്കും ഉദ്ദേശിച്ചത് കുട്ടികള്‍ക്ക് പണ്ടത്തെപ്പോലെ ഭയ, ഭക്തി, ബഹുമാനാദി കാര്യങ്ങള്‍ അല്പം, കുറച്ചു വളരെ കൂടുതല്‍, കുറവല്ലേ എന്നാണ്.
അങ്ങനെ വഴിക്ക് വാ... ചെക്കന്‍ നിങ്ങളെ ചോദ്യം ചെയ്തു തുടങ്ങീ അല്ലെ.......
അയ്യോ അതിനു ഭക്ഷണവും, മരുന്നും, പഴമയും, പുതുമയും ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല സുഹൃത്തെ.
അതിനു വേണ്ടത്, അതിനു ആദ്യം വേണ്ടത്
നമ്മള്‍ നമ്മളായി ജീവിക്കുക എന്നതാണ്...
അഞ്ചാറു കാശ് കയ്യില്‍ വരുമ്പോള്‍ സ്ഥലകാല ബോധം നഷ്ടപ്പെടുന്ന നമ്മള്‍ മാത്രമാണ് ഇതിനു കാരണക്കാര്‍. നമ്മള്‍ വളര്‍ന്നത് നമ്മുടെ മാതാ പിതാക്കന്മാരെയും, ബന്ധു മിത്രാദികളെയും മറ്റും കണ്ടും അറിഞ്ഞുമാണ്, നമ്മുടെ മക്കളോ?
അവര്‍ നമ്മള്‍ കാണിക്കുന്നത് മാത്രമാണ് കാണുന്നത്.
അച്ഛന്‍... ഓഫീസില്‍ പോകുന്നു, വരുന്നു. എ സി, പെര്‍ഫ്യൂംസ്, വില കൂടിയ വസ്ത്രങ്ങള്‍, എവിടെ പോകുവാനും വരുവാനും വാഹന സൌകര്യം. നാട്ടില്‍ നിന്ന് ഏതെങ്കിലും ബന്ധു സഹായത്തിനു വിളിച്ചാല്‍ അയാളെ കുറെ ചീത്ത പറഞ്ഞ ശേഷം "ഞാനിവിടെ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയാണ്" എന്നൊക്കെപ്പറഞ്ഞു ചോദിച്ചതിന്‍റെ നാലിലൊന്ന് അയച്ചു കൊടുക്കുന്നു. അതിനു ശേഷം അന്ന് വൈകുന്നേരത്തെ പാര്‍ട്ടിയില്‍ വച്ച് താന്‍ ചെയ്ത കര്‍മ്മത്തെ, പുട്ടിനു നാളികേരപ്പീര എന്നപോലെ, ഓരോ വാക്കിനും യഥാവിധി ഷിറ്റ് ഇട്ട്, ന്യായീകരിക്കുന്നു.
അമ്മ... അച്ഛന്‍ ഓഫീസില്‍ പോയിക്കഴിഞ്ഞാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും, യാതൊരു ആവശ്യവുമില്ലാതെ കൂട്ടുകാരികളെ വിളിച്ചു ഇന്നലെ പാര്‍ട്ടി തന്നവരെയും, അത് നടത്തിയ രീതിയെക്കുറിച്ചും പുച്ഛത്തിന്‍റെ മേമ്പൊടിയില്‍ വിശദീകരിക്കുന്നു. അച്ഛന്‍ നാട്ടിലുള്ളവരെ "കയ്യഴിച്ച്" സഹായിക്കുന്നതിനെക്കുറിച്ചും, സമ്പാദ്യ ശീലം കുറഞ്ഞു പോയതിലുള്ള തന്‍റെ ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഇതെല്ലം കണ്ടു വളരുന്ന കുട്ടികളില്‍ നിന്ന് എന്ത് സത്ഗുണമാണ് നാം പ്രതീക്ഷിക്കുന്നത്!!!
എന്തെ നമ്മുടെ കുട്ടികള്‍ ഇങ്ങനെ....
എന്ന് ചോദിക്കുന്നതിനു പകരം
എന്തെ നമ്മള്‍ ഇങ്ങനെ എന്ന് ചോദിക്കൂ...
1947 ല്‍ ജനിച്ച കുട്ടിയും
2011 ഡിസംബര്‍ 31 നു ജനിക്കുന്ന കുട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല...
തീരുമാനിക്കുക ആരാണ് മാറേണ്ടത്...
No comments:
Post a Comment