ബൈത്ത് അല്‍ സുബൈര്‍ സന്ദര്‍ശകരുടെ ആധിക്യം കൂടി വരുന്നതെ യുള്ളൂ, ഇന്ന് വൈകുന്നേരം ഇതിനോട് ചേര്‍ന്നുള്ള ഹാളില്‍ എന്തോ ഒരു പ്രദര്‍ശനം നടക്കുന്നതിനാലാവാം ജോലിക്കാരുടെ തിരക്ക് അല്പം കൂടുതലാണ്.
കഴിഞ്ഞ കുറെ കാലങ്ങളായി കാണണം എന്ന് വിചാരിച്ചിരുന്നെങ്കിലും ഇന്നാണ് എല്ലാ സൌകര്യവും ഒത്തു വന്നത്. അപ്പൊ ഇന്ന് ബൈത്ത് അല്‍ സുബൈരിലേക്ക്.
ശീതളികരിച്ചിരിക്കുന്ന സന്ദര്‍ശക മുറി, ഇവിടെ ഒരുക്കി വച്ചിട്ടുള്ള പൌരാണിക ചിഹ്നങ്ങളെക്കുറിച്ച് അറിയുവാന്‍ എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ നിങ്ങള്‍ക്കാവശ്യപ്പെടം സദാ സജ്ജരായി നില്‍ക്കുന്ന ഇവിടത്തെ ജോലിക്കാര്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ സന്തോഷമെ ഉള്ളൂ.
ഒമാന്‍റെ പൌരാണിക പ്രാഗത്ഭ്യത്തിന്‍റെ ശേഷിപ്പുകള്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇവിടെ വരും തലമുറകള്‍ക്കായി സംരക്ഷിച്ചു പോരുന്നു.
|
രണ്ടു കിണറുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് ഒരു വില്ലജിലെ ജനങ്ങളുടെ
ആവശ്യത്തിനുള്ള കൃഷി എന്നിത്യാദി ആവശ്യങ്ങള്‍ നിറവേറ്റി പോരുന്നതിന്‍റെ
രീതി എങ്ങിനെയെന്ന് മുകളിലുള്ള ചിത്രത്തില്‍ കാണാം. |
|
ബൈത്ത് അല്‍ സുബൈരിലെ പുരാതന രീതിയിലുള്ള ഒരു വിശ്രമ മുറി. |
|
കിണറ്റില്‍ നിന്നും വരുന്ന കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം. |
|
കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കിണര്‍ വെള്ളം. |
|
റിയാം ഉദ്യാനം ഖല്‍ബു ഉദ്യാനത്തില്‍ നിന്നുള്ള ദൃശ്യം. |
|
ഖല്‍ബു ഉദ്യാനം. |
|
PSQ വില്‍ നിന്നും മടക്കയാത്ര തിരിയ്ക്കുന്ന ഒരു ചരക്കു കപ്പല്‍. |
No comments:
Post a Comment