Friday, December 2, 2011

The DAMn DAM

2011 നവംബര്‍ മാസത്തിലെ ഏതോ ഒരു ദിവസം ഏതോ ഒരു ചാനല് കാരന്‍ ചെക്കനും കൂട്ടരും കൂടെ എന്തൊക്കെയോ വിളിച്ചു പറയുന്നു. പരമോന്നത നീതി പീഠം കേരളത്തിന്‌ എതിരെ വിധി പ്രസ്ഥാവിച്ചു...ഞാന്‍ ഞെട്ടിപ്പോയീ, എന്താ ഈ കേക്കണേ...എന്‍റെ ഈശ്വരാ...അയ്യോ ഞെങ്ങള്‍ മലയാളികള്‍ അപ്പോ ഇന്ത്യക്കാരല്ലേ???   

ഭാഗ്യം ഈ ചെക്കന്‍ ഇത് മലയാളത്തിലാണല്ലോ പറഞ്ഞത്, വല്ല തമിഴിലോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ ഇന്ത്യക്കാര് മുഴുവന്‍ അറിഞ്ഞേനെ...


                                                       കഷ്ടി അമ്പതു കൊല്ലത്തോളമായീ ഞാന്‍ ഈ ശരീരവും കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട്, ഇത് വരെയും ഞാന്‍ ഈ പാവത്തിനോട് പറഞ്ഞിരുന്നത് ഞാന്‍ ഒരു ഇന്ത്യക്കാരന്‍ ആണ് എന്നാണ്. അതല്ലെന്ന് മനസ്സിലാക്കാന്‍ ഇത്രയും കാലം വേണ്ടി വന്നല്ലോ ദൈവമേ?
                                                    
                                                        എടാ ശരീരമേ നീ ഇന്ന് മുതല്‍ തമിഴനല്ല അതിനാല്‍  ഇന്ത്യക്കാരനും അല്ല...

                                                        ഇനി ഒന്ന് ശ്രദ്ധിച്ചു നോക്കൂ.............ഇപ്പോള്‍ എന്താണ് ചെക്കനും കൂട്ടരും കൂടെ ചര്‍ച്ച  ചെയ്യുന്നത്...അതെന്താണെന്ന് മനസ്സിലാവുന്നില്ല, ചെവി വട്ടം പിടിക്കാന്‍ പറഞ്ഞു അങ്ങനെ പിടിച്ചു,  ഇല്ല്യ.....എന്നിട്ടും മനസ്സിലാവുന്നില്ല്യ? 50 കൊല്ലം പഴയതല്ലേ അത് കൊണ്ടാവും. ഞാനും സമ്മതിച്ചു ചെലപ്പോ ആവും...എടൊ പൊട്ടാ അവര്‍ പറയുന്നത് ഡാമിനെ കുറിച്ചാണ്, ആ ഡാമിന് ചോര്‍ച്ചയുണ്ട് അത് പൊട്ടിയാല്‍ മലയാള നാടിന്‍റെ മൂന്നിലൊന്ന് ഒലിച്ച് നേരെ കടലില്‍ ചെന്ന് ചേരും...

                                                          ഇങ്ങനെ പൊട്ടാന്‍ കണക്കിനുള്ള ഒരു സാധനം എന്തിനാണ് ഇത്രയും നാള്‍ നമ്മളിങ്ങനെ കൊണ്ട് നടന്നത്. ഇതിങ്ങനെ മൂന്നിലൊന്ന് പോവാന്‍ കണക്കിന് വച്ച് തന്നത് ആരാണ്. ഇതിപ്പോ ഈ 2011 നു ശേഷം എപ്പോ വേണമെങ്കിലും പൊട്ടും എന്നൊക്കെ ആരാണ് പറഞ്ഞത്. ഇതിനു മുന്‍പ് ഇത് പോലെയുള്ള എന്തെങ്കിലും പൊട്ടിച്ചു നോക്കിയിട്ടുണ്ടോ.

                                                        എടൊ ഇത് പണ്ടെങ്ങാനും ഏതോ ഒരു രാജവിന്‍റെ കാലത്ത് ഉണ്ടാക്കീതാത്രേ!!! ഈ അടുത്ത കാലം വരെയും ആരും ശ്രദ്ധിക്കാതെ അങ്ങനെ ഇട്ടിരിക്കുകയായിരുന്നു. ദേ, ഇപ്പൊ നമ്മുടെ ജനപ്രതിനിധികള്‍ നോക്കീപ്പോ സാധനം പൊട്ടാറായി നില്‍ക്കുന്നു. ഇനി രക്ഷ ഇല്ല്യാത്രേ. അപ്പൊ പിന്നെ മൂന്നിലൊന്ന് പോയീത് തന്നെ.

                                                          നിങ്ങള് വിചാരിക്കണ അത്ര നിസ്സാരല്ലാട്ടോ, സംഭവം അതീവ ഗുരുതരമാണ്, കേട്ടോ.........പക്ഷെ എനിക്ക് പേടിയില്ല്യ. എന്താ പേടിയ്ക്കാത്തെന്നല്ലേ.......കേരളം ഇരിഞ്ഞാലക്കുടയിലല്ലാത്തതിനാലും, കേരളത്തില്‍ ഇന്ത്യ ഇല്ല്യാത്തതിനാലും എവടെ എന്തൊക്കെ സംഭവിച്ചാലും ഉമ്മറത്തെ വാതില് തുറക്കാനേ പോണ്ടാന്നു ഞാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇപ്പൊ പിടുത്തം കിട്ട്യോ  എന്‍റെ ബുദ്ധി.....അതാണ്‌ ഞാന്‍.

                                                        ഇതിത്രയും പ്രശ്നമാണെങ്കില്‍ ഈ ഇന്ത്യക്കാര്‍ എന്തിനാണ് ഇത്രയും വലിയൊരു ചതി നമ്മളോട് ചെയ്തത്.  നമ്മളെ ചതിച്ചോളൂ, ചതിയ്ക്കപ്പെടുന്നത് ഞെങ്ങള്‍ക്കൊരു അലങ്കാരമാണ് എന്ന് പറഞ്ഞു നിന്ന് കൊടുത്താല്‍ ഈ ഭൂമിയില്‍ ആര് ആരെ വേണമെങ്കിലും ചതിക്കും, സ്വന്തം മക്കള്‍ പോലും ചതിക്കില്ലെടോ, പിന്നെയാണോ ഇന്ത്യക്കാര്.  അതും ശരിയാണ്...ഇനി ഞാന്‍ എന്താ ചെയ്യണ്ടത് എന്നൊന്ന് പറഞ്ഞു തരാമോ.

ശരി, പറയാം ശ്രദ്ധിച്ചു കേള്‍ക്കണം...

                                                        നിങ്ങള്‍ എവിടെയാണെങ്കിലും തൃശ്ശൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ വരിക അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു നേരെ അരി അങ്ങാടീലിക്ക് വരിക, അവിടെ അരി ഇറക്കി കൊണ്ടിരിക്കുന്നവരോട് ചോദിക്കുക...പ്രാഞ്ച്യേട്ടന്‍ എവിടെ എന്ന്. അയാളെ കണ്ടാല്‍ കാര്യം പറയുക.
അയാള് പറഞ്ഞു തരും എന്താ ചെയ്യേണ്ടതെന്നു. സാധനം പൊട്ടിയാല്‍ മൂന്നിലൊന്ന് പോവും എന്ന് പ്രത്യേകം പറയണം. അയാളെന്താണോ ചെയ്തത് അത് തന്നെ നിങ്ങളും ചെയ്യുക. അത് മാത്രം ചെയ്യുക.

                                                          വേറെ എവിടെയോ കെട്ടേണ്ട സാധനം കഴുത്തില്‍ കെട്ടി ചര്‍ച്ചകള്‍ നടത്തുന്ന മലയാളികളും, മലയാളികളുടെ മൂന്നിലൊന്ന് ഒലിപ്പിച്ച് കളയും എന്ന് പറയുന്ന തമിഴന്മാരും അല്ല ഇന്ത്യക്കാരും ഇത് വരെയും സ്വപ്നം പോലും കാണാത്ത ആ ധീരോദാത്തമായ തീരുമാനം അറിയുവാന്‍ പ്രാഞ്ച്യേട്ടനെ സമീപിക്കുക.

വാല്‍ക്കഷ്ണം....പ്രാഞ്ച്യേട്ടന്‍റെ സഹായം എല്ലാ ജില്ലകളിലും ലഭ്യമാണ്. ബന്ധപ്പെടേണ്ടത് അതാതു ജില്ലകളിലെ കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തുന്നവരെ മാത്രം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം....പണിയും കഴിഞ്ഞു സാധനങ്ങളും വാങ്ങി വൈകുന്നേരം വീട്ടിലേക്കു വരുന്ന അവനെ തടഞ്ഞു നിറുത്തി കാര്യം പറയുക. സാധനം പൊട്ടിയാല്‍ മൂന്നിലൊന്ന് പോവും എന്ന് പ്രത്യേകം പറയണം. ബാക്കി വളരെ പെട്ടന്ന് തന്നെ നിങ്ങള്‍ക്ക്‌ മനസ്സിലാവും.


ചെയ്യാന്‍ പാടില്ലാത്തത്........സാധാരണക്കാരന്‍റെ ജീവിതത്തെ ബാധിക്കുന്ന ഈ വക ഒരു കാര്യങ്ങളും കഴുത്തില്‍ മറ്റത് കെട്ടിയിട്ടുള്ളവര് മായിട്ട് ചര്‍ച്ച ചെയ്യാതിരിക്കുക. ചെയ്തിട്ട് കാര്യമില്ല.



No comments:

Post a Comment

8th Anniversary on Twitter